KasaragodKeralaLatest

ദേശീയ ചെസ് താരങ്ങൾ 1200ൽ1200 നേടി ഹൊസ്ദുർഗിന്റെ അഭിമാനതാരങ്ങൾ

“Manju”

കാഞ്ഞങ്ങാട്: പ്ളസ് ടൂ പരീക്ഷയിൽ ഹൊസ്ദുർഗ് ഗവ ഹയർസെക്കണ്ടറി സ്കൂളിന് മിന്നുന്ന വിജയം.1200ൽ 1200 മാർക്കും നേടിയ രണ്ടു വിദ്യാർഥികൾസ്കൂളിന്റെ സ്വന്തം ചെസ് താരങ്ങൾ.സയൻസിലെ അലക്സ് സി ജോയ് ഹ്യുമാനിറ്റീസിലെ ശ്രീധന്യ ഇ ബി എന്നീ വിദ്യാർത്ഥികളാണ് മുഴുവൻ മാർക്കും നേടി സ്കൂളിന്റെ അഭിമാനതാരങ്ങളായത്. സ്കൂളിൽ ഇരുപത്തി അഞ്ച് വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും ഏ പ്ളസ് നേടി മുന്നേറ്റം നടത്തി.സയൻസിൽ ഒരു വിദ്യാർഥി മാത്രമാണ് തോറ്റത്.ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ ആറു വിദ്യാർഥികൾക്ക് ഫുൾ ഏപ്ളസ് നേടി ജില്ലയിൽ തന്നെ മികവു കാട്ടി.സയൻസിൽ 99ശതമാനവും, കോമേഴ്സിൽ 95ശതമാനവും ഹ്യുമാനിറ്റീസിൽ 92ശതമാനവും ആണ് വിജയം.ആകെ 95ശതമാനം പേർ വിജയം കൈവരിച്ചു. കഴിഞ്ഞ വർഷം ജില്ലയിലെ മികച്ച പിടിഎ അവാർഡ് നേടിയ ഈ സർക്കാർ വിദ്യാലയം എസ് എസ് എൽ സി പരീക്ഷയിലും നൂറു ശതമാനം വിജയം നേടി മികവു പുലർത്തി.തുടർച്ചയായി മുന്നേറ്റം തുടരുന്ന ഹൊസ്ദുർഗ് ഗവ ഹയർസെക്കണ്ടറി സ്കൂളിൽ ഈവർഷം പ്രൈമറി വിഭാഗത്തിൽ ഇരുന്നൂറിലധികം വിദ്യാർഥികൾ പുതുതായി പ്രവേശനം നേടിയത് സ്കൂളിന്റെ പൊതുപരീക്ഷ കളിലെ മിന്നുന്ന വിജയത്തിളക്കം കൊണ്ടാണെന്ന് പ്രിൻസിപ്പൽ ഏവി സുരേഷ് ബാബു, ഹെഡ്മാസ്റ്റർ സി സി ജോയ് പറഞ്ഞു
ANOOP M C

Related Articles

Back to top button