InternationalLatest

വാക്​സിന്‍ വിരുദ്ധ പ്രചാരകന്‍ സ്​റ്റീഫന്‍ ഹാര്‍മന്‍​ കോവിഡ് ബാധിച്ച്‌​ മരിച്ചു

“Manju”

ലോസ്​ ആഞ്ചല്‍സ്​: കോവിഡ്​ 19 വാക്​സിനെതിരായ പ്രചാരണങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന സ്​റ്റീഫന്‍ ഹാര്‍മന്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ലോസ്​ ആഞ്ചല്‍സിലെ കൊറോണ റീജയണല്‍ മെഡിക്കല്‍ സെന്‍ററില്‍ വെച്ചാണ്​ സ്റ്റീഫന്‍ മരണത്തിന്​ കീഴടങ്ങിയത്​.
മെഡിക്കല്‍ നിര്‍ദേശങ്ങളെ പാടേ അവഗണിച്ചിരുന്ന ഇദ്ദേഹം ബൈബിളിലാണ്​ വിശ്വാസമെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്​. യു.എസിലെ മെഡിക്കല്‍ വിദഗ്​ധന്‍ അ​ന്റോണിയോ ഫൗച്ചിയേക്കാള്‍ തനിക്ക്​ ബൈബിളിനെയും ദൈവത്തെയുമാണ്​ വിശ്വാസമെന്നും ഹാര്‍മന്‍ പറഞ്ഞിരുന്നു.
ട്വിറ്ററില്‍ 7000ത്തോളം ഫോളോവേഴ്​സുള്ള ഇദ്ദേഹം വാക്​സിനെതിരെ നിരന്തരം തമാശകള്‍ പോസ്റ്റ്​ ചെയ്യാറുണ്ടായിരുന്നു. ഹില്‍സണ്‍ കോളജില്‍ നിന്നുള്ള ബിരുദധാരിയായ ഇദ്ദേഹം ലോസ്​ ഏഞ്ചല്‍സിലെ ഹില്‍സോങ്​ ചര്‍ച്ചിലെ അംഗമായിരുന്നു. മതഗ്രൂപ്പുകളില്‍ സജീവമായിരുന്ന ഇദ്ദേഹം മരിക്കുന്നതിന്​ ദിവസങ്ങള്‍ക്ക്​ മുന്‍പും ചികിത്സയെ പരിഹസിച്ച്‌​ രംഗത്തെത്തിയിരുന്നു.

Related Articles

Back to top button