IndiaLatest

എന്തൊരു ചേലാണ്! പക്ഷേ, വനത്തെ രക്ഷിക്കാന്‍ മഞ്ഞക്കൊന്ന മരങ്ങള്‍ മുറിച്ചു

“Manju”

തമിഴ്‌നാട്: പാരിസ്ഥിതിക സന്തുലനത്തിനും വലിയ ഭീഷണി ഉണ്ടുക്കുമെന്ന് ചൂണ്ടികാണിച്ച് വനമേഖലയില്‍ നിന്നും മഞ്ഞക്കൊന്ന മരങ്ങള്‍ മുറിച്ചു മാറ്റി. മുതുമല കടുവാ സങ്കേതത്തിലെ 400 ഹെക്ടര്‍ പ്രദേശത്തു നിന്നും സെന്നാ സ്‌പെക്ടബിലിസ് എന്ന ഇനത്തില്‍പ്പെട്ട മഞ്ഞക്കൊന്നയാണ് പൂര്‍ണമായും മുറിച്ചു മാറ്റിയത്. വനത്തിനും പരിസര പ്രദേശങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തിയതോടെ അവ നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി അവ മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.

മറ്റു വൃക്ഷങ്ങളെ അപ്പാടെ നശിപ്പിക്കാന്‍ കഴിയുന്ന സസ്യമാണിത്. പ്രത്യേക രാസസ്വഭാവമുള്ളതിനാല്‍ മണ്ണിന്റെ ഘടനയെ തന്നെ ഈ ചെടി മാറ്റുമെന്നാണ് പറയപ്പെടുന്നത്. മരം മുറിക്കുന്നവര്‍ക്ക് ശാരീരിക അസ്വസ്തകളും അനുഭവപ്പെടുന്നുണ്ട്. പനി, ജലദോഷം, ചൊറിച്ചില്‍ എന്നിവയുണ്ടാകുന്നുണ്ട്.

കടുവാ സങ്കേതത്തിന്റെ 1500 ഹെക്ടറോളം വരുന്ന പ്രദേശത്ത് മരങ്ങള്‍ പടര്‍ന്ന പിടിച്ചിരുന്നു. കടുവാ സങ്കേതത്തില്‍ നാല് സ്വകാര്യ എസ്റ്റേറ്റുകളില്‍ അലങ്കാരം മരം എന്ന നിലയില്‍ ഇവ വളര്‍ത്തിയതാണ് എല്ലാത്തിന്റെയും തുടക്കം. തമിഴ്‌നാട് ന്യൂസ് പ്രിന്റ് ആന്‍ഡ് പേപ്പേഴ്‌സ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് മരങ്ങള്‍ മുറിച്ചുമാറ്റി നീക്കം ചെയ്തത്. ഇവയില്‍ നിന്നും പേപ്പര്‍ പല്‍പ്പ് നിര്‍മിക്കാനാണ് തീരുമാനം.

Related Articles

Back to top button