KannurKeralaLatest

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകള്‍ ബിജെപി കൊണ്ടുപോകുന്നു

“Manju”

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ അക്കൗണ്ട് തുറന്ന് ബിജെപി. യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് ബിജെപി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സാന്നിദ്ധ്യം അറിയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ പള്ളിക്കുന്നില്‍ ബിജെപി സ്ഥാനാര്‍ത്ഥി പി.കെ. ഷൈജു വിജയിക്കുകയായിരുന്നു. അതേസമയം കോര്‍പ്പറേഷനില്‍ യുഡിഎഫ് മുന്നിലാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഒമ്പതു ഇടത്താണ് എല്‍ഡിഎഫ് മുന്നില്‍. 14 ഇടത്ത് യുഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്.

യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നു പാനൂര്‍ പഞ്ചായത്തും എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂരില്‍ ഗ്രാമപഞ്ചായത്തുകളില്‍ പ്രതീക്ഷ തെറ്റിക്കാതെ എല്‍ഡിഎഫ് കുതിപ്പ് തുടരുകയാണ് 47 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയം നേടിയപ്പോള്‍ യുഡിഎഫ് 20 ഇടത്തും ബിജെപി ഒരിടത്തുമാണ് മുന്നിലുള്ളത്. ജില്ലാ പഞ്ചായത്തുകളില്‍ 15 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുമ്പോള്‍ ഏഴിടത്താണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. ഒരിടത്ത് ബിജെപിയും മുന്നിട്ടു നില്‍ക്കുന്നു.

മുനിസിപ്പാലിറ്റി കളില്‍ ആറ് ഇടത്ത് എല്‍ഡിഎഫ് മുന്നിലാണ്. ആന്തൂര്‍ നഗരസഭയില്‍ 28 സീറ്റുകളില്‍ ഇടതുപക്ഷം മുന്നിട്ടു നില്‍ക്കുകയാണ്. കാസര്‍ഗോഡ് ഗ്രാമ പഞ്ചായത്തുകളില്‍ 12 ഇടങ്ങളില്‍ വീതം എല്‍ഡിഎഫും യുഡിഎഫും മുന്നിലാണ് അഞ്ചിടത്ത് എന്‍ഡിഎയും ഒരിടത്ത് മറ്റുള്ളവരും വിജയം നേടി. ജില്ലാ പഞ്ചായത്തുകളില്‍ എട്ടിടത്ത് എല്‍ഡിഎഫും ആറിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും മുന്നിട്ടു നില്‍ക്കുന്നു.

 

Related Articles

Back to top button