KeralaLatest

ഗുരു പകർന്നുതന്നത് അചഞ്ചലമായ സത്യത്തിലുറച്ച വിശ്വാസത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും വഴി – സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : ഗുരു ശാന്തിഗിരി പരമ്പരയ്ക്ക് പകർന്നുതന്നത് അചഞ്ചലമായ സത്യത്തിലുറച്ച വിശ്വാസത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും വഴിയാണെന്നും, സ്വന്തം ജീവിതത്തിലൂടനീളം സത്യത്തിന്റെ പ്രവാചകനായി, കരുണയുടെ പ്രതിരൂപമായിട്ടാണ് ഗുരു സഞ്ചരിച്ചതെന്നും ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. ഇന്ന് (7-04-2024 ഞായറാഴ്ച) വൈകിട്ട് ആശ്രമം റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ സംഘടിച്ച തിരുവനന്തപുരം റൂറൽ ഏരിയയിലെ ജ്യോതിപുരം, കരുണപുരം, ശാന്തിപുരം യൂണിറ്റുകളുടെ സൗഹൃദ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി. ഇതുവരെ വന്നിട്ടുള്ള ഗുരുപരമ്പരയിൽ നിന്നും വ്യത്യസ്തമായിട്ടുള്ളതാണ് ശാന്തിഗിരിയുടെ ആശയം ആ ആശയത്തെ ഉൾക്കൊള്ളുന്നവർ ഗുരുവിന്റെ വാക്കുകളെ സാക്ഷാത്ക്കരിക്കുന്നവരാകണമെന്നും സ്വാമി പറഞ്ഞു. ഗുരു തന്റെ ജീവിതത്തിലുടനീളം സൂക്ഷിച്ചത് സത്യത്തെയാണ്. എത്രവലിയ പ്രതിസന്ധികളുണ്ടായപ്പോവും ഗുരു സത്യത്തിൽ നിന്ന് വ്യതിചലിച്ചില്ല.. ഗുരുവിന്റെ കുട്ടിക്കാലം മുതൽ ശാന്തിഗിരി ആശ്രമ സംസ്ഥാപനം വരെയുള്ള ജീവിതത്തെ സ്വാമി തന്റെ പ്രഭാഷണത്തിലൂടെ ലളിതമായി സംക്ഷിപ്തമായി അവതരിപ്പിച്ചു.


ഏപ്രിൽ നാല് മുതൽ ആറ് വരെ ഗൃഹസന്ദർശനം നടന്ന യൂണിറ്റുകളിലെ ഗുരുഭക്തരാണ് സംഗമത്തിൽ പങ്കെടുത്തത്. ജ്യോതിപുരം യൂണിറ്റിൽ സന്ദർശനം നടത്തിയ ജനനി വന്ദിത ജ്ഞാന തപസ്വിനി, കരുണപുരം യൂണിറ്റിൽ സന്ദർശനം നടത്തിയ ജനനി കരുണശ്രീ ജ്ഞാനതപസ്വിനി, ശാന്തിപുരം യൂണിറ്റിലെ ഭവനങ്ങൾ സന്ദർശിച്ച സ്വാമി കാരുണ്യാനന്ദൻ ജ്ഞാനതപസ്വി എന്നിവർ യോഗത്തിൽ സംസാരിച്ചു. ആർട്സ് & കൾച്ചർ ഹെഡ് ജനനി കൃപ ജ്ഞാനതപസ്വിനി, ഗൃഹസ്ഥാശ്രമസംഘം ഹെഡ് ജനനി പ്രാർത്ഥനാ ജ്ഞാനതപസ്വിനി എന്നിവർ മഹനീയ സാന്നിദ്ധ്യമായിരുന്നു.

Related Articles

Back to top button