KeralaLatestThiruvananthapuram

ഗുരുസ്നേഹം പകർന്ന് രത്നഗിരിയൂണിറ്റിൽ ഗൃഹസന്ദർശനം

“Manju”

പോത്തൻകോട് : ഗുരുവിന്റെ സ്നേഹാതിരേകത്തിന്റെ മഹത് സന്ദേശങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് സത്സംഗങ്ങളിൽ ഒരുമിക്കാൻ സ്നേഹസന്ദേശവുമായി ശാന്തിഗിരി തിരുവനന്തപുരം റൂറൽ ഏരിയയിലെ രത്നഗിരി യൂണിറ്റിൽ ഗൃഹസന്ദർശനം തുടരുന്നു.

ആശ്രമം ജനറൽ അഡ്മിനിസ്ട്രേഷൻ ഇൻചാർജും രത്നഗിരി യൂണിറ്റ് ചുമതല വഹിക്കുന്നതുമായ സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വിയാണ് രത്നഗിരി യൂണിറ്റിലെ ഭവനങ്ങളിൽ സന്ദർശനത്തിന് എത്തുന്നത്.

ചൊവ്വാഴ്ച വൈകിട്ട് പി.കെ. സന്തോഷ് ഗുരുസന്തോഷം, റ്റി. സുരേന്ദ്രൻനിർമ്മലം, സി മോഹനൻ – കരുണ, ഉല്ലാസ് വി.കെ.-വന്ദിതം, ഭാസി കെ.-മോഹനം, ശശികുമാർ എം.ഡി.(ശാന്തനൻ)-ശാന്തിഗീതം, മോഹനൻ ആർശാന്തിദീപം, ശശീന്ദ്രൻ കെ.വി.-സ്നേഹം, ഉണ്ണികൃഷ്ണൻ വി.എൻ – നിർമ്മലം എന്നീ ഭവനങ്ങളിലാണ് സ്വാമി സന്ദർശനം നടത്തിയത്.

ഞായറാഴ്ചയാണ് ഈ യൂണിറ്റിന്റെ സാംസ്കാരിക സംഗമം കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽനടക്കുക. സംഗമത്തിൽ ആശ്രമം പ്രസിഡന്റ് ഗുരുവിന്റെ മഹത് വചനങ്ങളും ജീവിതവും പകർന്നു നൽകുന്ന ആത്മീയ പ്രഭാഷണം നടത്തും.

Related Articles

Back to top button