KeralaLatestThrissur

മലപ്പുറത്ത് നിന്നും ശാന്തിഗിരി തീര്‍ത്ഥാടകര്‍ തങ്ങാലൂര്‍ ശാന്തിഗിരിയിലെത്തി.

“Manju”

തങ്ങാലൂര്‍ : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ തീര്‍ത്ഥാടകര്‍ ശാന്തിഗിരി ആശ്രമം തങ്ങാലൂര്‍ ബ്രാ‍ഞ്ചിലെത്തി.

ഇന്ന് (10-04-2024 ബുധനാഴ്ച)രാവിലെ എത്തിയ തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം വിവിധ കര്‍മ്മത്തില്‍ ഏര്‍പ്പെട്ടു. തീര്‍ത്ഥയാത്രാ സംഘത്തെ ആശ്രമം തങ്ങാലൂര്‍ ഏരിയ ചീഫ് ജനനി കല്പന ജ്ഞാന തപസ്വിനി സംസാരിച്ചു. ഗുരുവിനോടൊപ്പമുള്ള തീര്‍ത്ഥയാത്രാ സ്മരണകളും, ആ സമയത്ത് ഗുരുനല്‍കിയിട്ടുള്ള അറിയിപ്പും, അനുഭവങ്ങളും ജനനി ഭക്തരുമായി പങ്കുവെച്ചു.

ആശ്രമത്തിലെ പ്രാർത്ഥനയിലും കർമ്മത്തിലും പങ്കെടുത്ത് തീർത്ഥയാത്ര സംഘം വൈകുന്നേരം 5മണിയ്ക്ക് മടങ്ങി.

Related Articles

Back to top button