KeralaLatest

വന്ദന കൺസൾട്ടൻസി സര്‍വ്വീസസിന് തിരിതെളിഞ്ഞു.

“Manju”

പോത്തന്‍കോട് : ടാക്സ് അടയ്ക്കുവാനുള്ള നിയമപ്രശ്നങ്ങളാല്‍ വിഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. നിരവധിപേരാണ് സര്‍വ്വീസ് പെന്‍ഷനും ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ടും ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ ടാക്സ് പ്രശ്നങ്ങളുമായി ഉഴലുന്നത്.  അത്തരക്കാര്‍ക്ക് ആശ്വാസവുമായി എല്ലാവിധത്തിലുള്ള ബിസിനസ് അനുബന്ധ സേവനങ്ങള്‍ക്കുമായി പോത്തന്‍കോട് പൂലന്തറ ജംഗ്ഷനില്‍ വന്ദന കൺസൾട്ടൻസി സെർവീസിസിന്റെ ഓഫീസ് ഇന്ന് (15.04 .2024 തിങ്കളാഴ്ച ) തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.ഫയലിംഗ്, ജിഎസ്.ടി. തുടങ്ങിയ എല്ലാവിധ ബിസിനസ്‌ സർവീസുകളും അനുബന്ധ സേവനങ്ങളും ഇവിടെ ലഭ്യമാകുമെന്നു പ്രൊപ്രൈറ്റര്‍ ശശികുമാർ ശാന്തനന്‍ ശാന്തിഗിരി ന്യൂസിനെ അറിയിച്ചു. ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ഫിനാന്‍സ് അഡ്വൈസറി കമ്മിറ്റി ഫിനാന്‍സ് അഡ്വൈസര്‍ എം. മോഹന്‍കുമാര്‍ FCA സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ആദ്യകേസ് ഫയല്‍ രഘുവീര്‍ സിംഗില്‍ നിന്നും ശശികുമാര്‍ ശാന്തനന്‍ ഏറ്റുവാങ്ങി. സേവനങ്ങള്‍ക്ക് 9400348849 & 8547001015 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button