InternationalLatest

യു എ ഇയില്‍ ശക്തമായ മഴ; റെഡ് അലേര്‍ട്ട്

കോടിക്കണക്കിന് ദിര്‍ഹത്തിന്റെ നാശനഷ്ടം

“Manju”

ദുബായ്: രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള മഴയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യു എ ഇയില്‍ അനുഭവപ്പെട്ടത്. അതിശക്തമായ കാറ്റും മഴയും മിന്നലും എത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഒട്ടേറെ പേരാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നത്. 75 വര്‍ഷത്തിനിടെയാണ് ഇത്രയും ശക്തമായ മഴ പെയ്ത്. ഒറ്റദിവസം 254.8 മില്ലിമീറ്റര്‍ മഴയാണ് അല്‍ ഐന്‍ മേഖലയില്‍ പെയ്തത്. ഏഴ് എമിറേറ്റുകളിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മഴക്കെടുതിയില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. റാസല്‍ഖൈമയില്‍ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. നിരവധി ഷോപ്പിപ്പിംഗ് മാളുകളും മെട്രോ സ്‌റ്റേഷനുകളിലും വെള്ളം കയറി. നൂറുകണക്കിന് വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. കോടിക്കണക്കിന് ദിര്‍ഹത്തിന്റെ നാശനഷ്ടമാണ് മഴയില്‍ ഉണ്ടായത്.

ഇന്ന് രാവിലെ മുതല്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേ സമയം ദുബായ്, ഷാര്‍ജ, ഹുജൈറ എന്നിവിടങ്ങളിലെല്ലാം ശക്തമായ വെള്ളക്കെട്ട് തുടരുകയാണ്. റോഡ്, വ്യോമഗതാഗതം പൂര്‍ണതോതില്‍ പുനസ്ഥാപിച്ചിട്ടില്ല. കൂറ്റന്‍ പമ്പുകള്‍ എത്തിച്ചാണ് പലയിടത്തും വെള്ളക്കെട്ട് നീക്കം ചെയ്യുന്നത്. ജനജീവിതം സാധാരണമാക്കാന്‍ ഇനിയും ദിവസമെടുക്കുമെന്നാണ് അറിയുന്നത്.

Related Articles

Back to top button