KeralaLatest

ഗുരുകാന്തിയില്‍ കുഞ്ഞുങ്ങള്‍ പറയുന്നു… ‘എന്റെ സങ്കല്പത്തിലെ ഗുരു’

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ഗുരുകാന്തിയില്‍ കുട്ടികള്‍ തങ്ങളുടെ സങ്കല്പത്തിലെ ഗുരുവിനെക്കുറിച്ച് സംസാരിച്ച ചൊവ്വാഴ്ചയിലെ ക്ലാസ്സുകള്‍ (16-04-2024) ഗുരുകാന്തി ക്ലാസിനെ വേറിട്ടതാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഗുരുകാന്തി അധ്യാപികയായ സുഹാസിനി സതീശന്‍ കുട്ടികളോട് തങ്ങളുടെ സങ്കല്പത്തിലെ ഗുരുവിനെക്കുറിച്ച് പറയുവാന്‍ ആവശ്യപ്പെട്ടത്. ‘എന്റെ സങ്കല്പത്തിലെ ഗുരു’ എന്ന ടോപ്പിക്കില്‍ കുഞ്ഞുമനസ്സിലെ ഗുരു എങ്ങനെയെന്ന് ക്ലാസ് അറിയുകയായിരുന്നു.

കുട്ടികളില്‍, വിനയം, സ്നേഹം, ഭക്തി എന്നീ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുക, ഗുരു ദൈവമാണെന്ന ബോധത്തോടെ വളര്‍ന്നു വരിക എന്നതാണ് ശാന്തിഗിരി ഗുരുകാന്തിയുടെ ആപ്തവാക്യം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിമുതല്‍ നെടുമങ്ങാട് ഗുരുകൃപ നാടന്‍ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപിക പ്രബല ടീച്ചര്‍ കുട്ടികള്‍ക്ക് ഡാന്‍സ് പരിശീലനം നല്‍കുകയുണ്ടായി.

അവധിക്കാല ക്ലാസ്സുകള്‍ ഏറെ ശ്രദ്ധേയമാകുന്നതായാണ് കണ്ടുവരുന്നത്, ദൈനംദിന പ്രവര്‍ത്തനങ്ങളായ പ്രാര്‍ത്ഥന, ഗുരുഗീത ക്ലാസ്, സങ്കല്പം, പരിസര ശുചീകരണ കര്‍മ്മങ്ങള്‍ എന്നിവയ്ക്കു പുറമേ.. ഉച്ചയ്ക്ക് ശേഷം കായികവും, കലാപരവും, ചിന്തോദ്ദീപകവുമായ വിഷയങ്ങള്‍, ധ്യാന പരിശീലനം, യോഗ, ചെറിയ വ്യായാമങ്ങള്‍ എന്നിങ്ങനെ കുഞ്ഞുമനസ്സുകള്‍ക്ക് ഉതകുന്നവിധത്തിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്.

Related Articles

Back to top button