KeralaLatest

പട്ടത്തലച്ചി ക്ഷേത്ര മൈതാനിയില്‍ ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

പാലക്കാട് : ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച (21-04-2024) പട്ടത്തലച്ചി ക്ഷേത്ര മൈതാനിയില്‍ ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ് നടക്കുന്നത്. ശാന്തിഗിരി പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹന്‍ദാസ് കെ.പി.യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗം, പ്രസൂതി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ. തിലഗവതി അമ്മാള്‍, ശാലക്യ തന്ത്രം അസോസിയേറ്റ് പ്രൊഫസര്‍ ‍ഡോ. എസ്. അഞ്ജലി, രചന ശാരീരം വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ഡാനി ജോര്‍ജ് എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കും.

ഹൗസ് സര്‍ജന്മാരായ ഗ്രീഷ്മ സുഭാഷ്, കാവ്യ ദിലീപ്, അഞ്ജലി അജിത്ത്, പ്രിയങ്ക, ഇന്ദുജ എ, ലക്ഷ്മി എം ഐശ്വര്യ കെ.എസ് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും. ഫാര്‍മസി കെ.കെ. അമൃത, മാര്‍ക്കറ്റിംഗ് സ്റ്റാഫുകളായ ശരവണന്‍ കെ., രോഹിത് വിഷ്ണു എന്നിവരും കൈകാര്യം ചെയ്യും.

സമൂഹത്തിലെ സാധാരണക്കാരായ ആളുകളിലേക്ക് ആയുര്‍വേദ ചികിത്സയുടെ പ്രയോജനം എത്തുക എന്ന ഉദ്ദേശത്തോടുകൂടിയും ഭാരതത്തിന്റെ തനതായ ചികിത്സാ സബ്രദായങ്ങളായ ആയുര്‍വേദം, സിദ്ധം എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായിട്ടാണ് ശാന്തിഗിരി ആയുര്‍വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിവരുന്നത്. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സൗജന്യ ചികിത്സാ വിഭാഗം (.പി.) ഓലശ്ശേരി ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

Related Articles

Back to top button