IndiaLatest

ആകാശയുടെ ആദ്യവിമാനം ജൂണ്‍ പകുതിയോടെ എത്തും

“Manju”

മുംബൈ: ഇന്ത്യയുടെ സ്വന്തം ബജറ്റ് വിമാനങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി. ആകാശ എയറാണ് ബോയിംഗ് 737 മാക്‌സ് വിമാനം സ്വന്തമാക്കിയത്. രാകേഷ് ജുന്‍ഝുന്‍വാലയുടെ ഉടമസ്ഥതയിലുള്ള ആകാശ എയറിന്റെ ആദ്യവിമാനം അമേരിക്കയിലെ പോര്‍ട്ട്രാന്റിലാണ് നിര്‍മ്മാണം പൂര്‍ത്തിയായി കൈമാറ്റത്തിന് തയ്യാറായത്. കമ്പനി തന്നെ ആകാശ വിമാനത്തിന്റെ ആദ്യ ചിത്രവും പുറത്തുവിട്ടു. മുന്‍ ഇന്‍ഡിഗോ സിഇഒ ആദിത്യ ഘോഷ്, ജെറ്റ് എയര്‍വെയ്‌സ് മുന്‍ സിഇഒ വിനയ് ദുബേ എന്നിവരും ആകാശ വിമാനകമ്പനിയില്‍ പങ്കാളികളാണ്.

ആകാശയുടെ ആദ്യവിമാനം ജൂണ്‍ പകുതിയോടെ പരീക്ഷണ പറക്കലുകള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് എത്തുമെന്ന് ആകാശ ജീവനക്കാര്‍ അറിയിച്ചു. ജൂലൈ മാസത്തില്‍ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിട്ടുള്ളത്. 2023 ഓടെ 18 വിമാനങ്ങള്‍ ഇന്ത്യയ്ക്കകത്ത് യാത്രക്കാര്‍ക്കായി നല്‍കാനാകുമെന്നാണ് ആകാശ അധികൃതരുടെ ലക്ഷ്യം.

Related Articles

Back to top button