KeralaLatest

കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

“Manju”

കോഴിക്കോട്: എലത്തൂര്‍ ചെട്ടികുളത്ത് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി സജീവന്റെയും യമുനയുടെയും മകന്‍ ശ്രീദേവ് ആണ് മരിച്ചത്. 14 വയസായിരുന്നു. ഇന്നലെയാണ് കുട്ടിയെ കാണാതായത്. കോസ്റ്റല്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയാണ് ശ്രീദേവിന്റെ മൃതദേഹം കണ്ടെത്തിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂട്ടുകാരായ ഹരിനന്ദ്, മിനോണ്‍ എന്നിവക്കൊപ്പമാണ് ശ്രീദേവ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ മൂവരും തിരയില്‍ അകപ്പെടുകയായിരുന്നു. രണ്ട് പേരെ ഇന്നലെ രക്ഷപ്പെടുത്തിരുന്നു. സംഭവം കണ്ടുനിന്ന പ്രദേശവാസിയായ 90 കാരന്‍ ചെറുകാട്ടില്‍ വേലായുധനാണ് ഹരിനന്ദിനെയും മിനോണിനെയും രക്ഷപ്പെടുത്തിയത്.

ശ്രീദേവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കടലില്‍ മുങ്ങി കാണാതായി. വിവരമറിഞ്ഞെത്തിയ മത്സ്യ തൊഴിലാളികളും അഗ്‌നി സുരക്ഷാ സേനയും കോസ്റ്റല്‍ പൊലീസും രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെയോടെ കോസ്റ്റല്‍ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

Related Articles

Back to top button