LatestSports

500 റണ്‍സ് പിന്നിട്ട് കോഹ്ലി; ഐപിഎല്‍ ചരിത്രത്തില്‍ ഇത് ഏഴാം തവണ

“Manju”

അഹമ്മദാബാദ്: ഐപിഎല്ലില്‍ റണ്‍വേട്ട തുടരുന്ന വിരാട് കോഹ്ലി നടപ്പു സീസണില്‍ 500 റണ്‍സ് പിന്നിട്ടു. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പുറത്താകാതെ 70 റണ്‍സെടുത്തതോടെയാണ് 500ലെത്തിയത്. മത്സരത്തില്‍ സെഞ്ച്വറി നേടിയ വില്‍ ജാക്‌സിന്റെയും കോഹ്ലിയുടെയും ബലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ഒന്‍പത് വിക്കറ്റിന്റെ ഉജ്ജ്വല ജയം നേടി.

ഇത് ഏഴാം തവണയാണ് വിരാട് കോഹ്ലി ഐപിഎല്ലില്‍ 500 റണ്‍സ് പിന്നിടുന്നത്. ഏറ്റവും കൂടുതല്‍ തവണ ഈ നാഴികകല്ല് പിന്നിടുന്ന താരം എന്ന റെക്കോഡിനൊപ്പമെത്തി. നേരത്തെ ഏഴു തവണ 500 ലെത്തിയ ഡേവിഡ് വാര്‍ണര്‍ക്ക് ഒപ്പമാണ് കോഹ്ലി ഈ റെക്കോഡ് പങ്കിടുന്നത്.

ഈ സീസണില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 71.43 ശരാശരിയിലാണ് 500 റണ്‍സിലെത്തിയത്. 147.49 സ്‌ട്രൈക്ക് റേറ്റുണ്ട്. 418 റണ്‍സുമായി സായ് സുദര്‍ശനാണ് ഈ സീസണില്‍ രണ്ടാമത് നില്‍ക്കുന്നത്. സഞ്ജു സാംസണ്‍ 385 റണ്‍സുമായി മൂന്നാം സ്ഥാനത്താണ്.

അതെ സമയം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യത കൂടുതല്‍ സജീവമാക്കി. മെയ് നാലിന് ശനിയാഴ്ച്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ബംഗളൂരുവിന്റെ അടുത്ത മത്സരം.

 

Related Articles

Back to top button