IndiaLatest

ഏറ്റവും പ്രായം കുറഞ്ഞ കലാകാരന്‍ ; ഗിന്നസ് നേട്ടവുമായി 1 വയസുകാരന്‍

“Manju”

ന്യൂ ഡല്‍ഹി: മുട്ടിലിഴയേണ്ട പ്രായത്തില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനെന്ന ഗിന്നസ് വേള്‍ഡ് റെക്കോർഡിനുടമയായിരിക്കുകയാണ് എയ്‌സ്ലിയാം നാനാ സാം അങ്ക്‌റ എന്ന കുഞ്ഞുമിടുക്കൻ. 1 വയസ്സും 152 ദിവസവും പ്രായമുള്ള ഈ കൊച്ചു മിടുക്കൻ പ്രൊഫഷണല്‍ നിലവാരമുള്ള നിരവധി പെയിൻ്റിംഗുകളാണ് വരച്ചത്. അതില്‍ ഭൂരിഭാഗവും പെയിന്റ്റിങ് എക്സിബിഷനില്‍ നല്ല തുകയ്‌ക്ക് വില്‍ക്കുകയും ചെയ്തു.

പെയിന്റിംഗ് കലാകാരി കൂടിയായ അമ്മ ചാൻടെല്ലെ കൂക്കുവ ഇഗാന്റെ കലാവാസനയാണ് അങ്ക്‌റയിലും പാരമ്പര്യമായി പകർന്നുകിട്ടിയത്. എട്ട് വർഷത്തോളം ആർട്ടിസ്റ്റ് ആയിരുന്നു ചാന്ററ്റ്‌ലി. മകന് ലഭിച്ച കഴിവില്‍ ഏറെ സന്തോഷമുണ്ടെന്നാണ് അമ്മയുടെ പ്രതികരണം. ആറ് മാസമായപ്പോള്‍ തന്നെ മകനിലെ ചിത്രകാരന്റെ വാസന തനിക്ക് തോന്നിയിരുന്നതായി അമ്മ പറഞ്ഞു. അങ്ക്‌റയുടെ നേട്ടത്തില്‍ ഘാനയുടെ പ്രഥമ വനിതയും അഭിനന്ദനവുമായി രംഗത്തെത്തി.

മുട്ടിലിഴയേണ്ട പ്രായത്തില്‍ നിലത്ത് ഒരു ക്യാൻവാസ് വിരിച്ച്‌ അതില്‍ കുറച്ചു പെയിന്റൊഴിച്ച്‌ കളിക്കാൻ മകനെ അനുവദിച്ചിരുന്നു. അപ്പോള്‍ തന്നെ അവൻ തിളക്കമുള്ള നിറങ്ങളില്‍ ആകൃഷ്‌ടനായിരുന്നു. ഇപ്പോള്‍ ഏതൊക്കെ നിറങ്ങളാണ് പരസ്പരം ഇണങ്ങുന്നതെന്നും അവന് നന്നായി മനസിലാകും. ഡിസംബർ മുതല്‍ ജനുവരി വരെയാണ് അക്ക്‌റയിലെ സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തില്‍ എയ്‌സ് ലിയാമിന്റെ പെയിന്റിംഗുകളുടെ പ്രദർശനം നടത്തിയത്. പ്രദർശനത്തിന് വെച്ചിരുന്ന 10 പെയിന്റിംഗുകളില്‍ ഒൻപതെണ്ണവും വിറ്റുപോയിരുന്നു.

Related Articles

Back to top button