IndiaLatest

കൊറോണ മരുന്നുകളുടെ വ്യാജനിര്‍മ്മാണവും വില്‍പ്പനയും നടത്തുന്ന സംഘം പിടിയില്‍

“Manju”

ന്യൂഡല്‍ഹി: കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡിസീവര്‍ മരുന്നുകളുടെ വ്യാജനിര്‍മ്മാണവും വില്‍പ്പനയും നടത്തുന്ന സംഘം പിടിയില്‍. രണ്ട് സംസ്ഥാനാന്തര സംഘങ്ങളാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. പൊതുസമൂഹത്തില്‍ മരുന്നുകളെ സംബന്ധിച്ച്‌ ഭീതി ജനിപ്പിച്ചിരിക്കുന്ന സംഭവത്തിനെതിരെ പോലീസ് വ്യാപകമായ റെയ്ഡാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ഡല്‍ഹിയിലെ ഒരു വീട്ടില്‍ നിന്നും നിരവധി ഓക്‌സിജന്‍ സിലിണ്ടറുകളും പിടിച്ചെടുത്തു.

പഞ്ചാബിലെ അമൃതസര്‍ സ്വദേശി തല്‍വീന്ദര്‍ സിംഗ്, ഡല്‍ഹിയിലെ റോഷനാരാ സ്വദേശി ജിതേന്ദര്‍ കുമാര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മരുന്നുകള്‍ വ്യാജമായി നിര്‍മ്മിക്കുന്നത് തല്‍വീന്ദറും വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നത് ജിതേന്ദര്‍ സിംഗുമാണെന്നും പോലീസ് പറഞ്ഞു. ജീവന്‍ രക്ഷാ മരുന്നുകള്‍ വ്യാജമായി നിര്‍മ്മിക്കു ന്നതും കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാണ്. നിലവില്‍ പകര്‍ച്ചവ്യാധി നിരോധന നിയമത്തില്‍ കടുത്ത ശിക്ഷയുള്ള കുറ്റമാണിതെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button