HealthLatest

 ചര്‍മ്മാരോഗ്യം മെച്ചപ്പെടുത്താന്‍ പഴങ്ങളും പച്ചക്കറികളും

“Manju”

ആന്റി-ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് പര്‍പ്പിള്‍ നിറമുള്ള പഴങ്ങളും പച്ചക്കറികളും. ഇത് വീക്കം, ചര്‍മ്മത്തിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. 2019ല്‍ ‘ജേണല്‍ ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് മെറ്റബോളിസം’ പ്രസിദ്ധീകരിച്ച പഠനത്തില്‍ പര്‍പ്പിള്‍ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഉയര്‍ന്ന അളവില്‍ പോളിഫെനോള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആന്റിഓക്‌സിഡന്റുകളാണ്. ഡയറ്ററി പോളിഫെനോള്‍സ് സൂര്യന്റെ അള്‍ട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചര്‍മ്മത്തിന്റെ ഫോട്ടോഡേമേജ് തടയാനും സഹായിക്കും. കൂടാതെ ത്വക്ക് അര്‍ബുദ സാധ്യത കുറയ്ക്കും. മുന്തിരി കഴിക്കുന്നത് സൂര്യന്റെ അള്‍ട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ബര്‍മിംഗ്ഹാമിലെ ഡെര്‍മറ്റോളജി വിഭാഗത്തിലെ അലബാമ സര്‍വകലാശാലയിലെ ഗവേഷകര്‍ 2021-ല്‍ നടത്തിയ ഒരു പഠനത്തിലും മുന്തിരിയുടെ ചര്‍മ്മസംരക്ഷണ ഗുണങ്ങളുടെ കുറിച്ച് പറയുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് ആയോ അല്ലാതെയോ കുടിക്കുന്നത് വീക്കം, രക്തയോട്ടം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. പാഷന്‍ ഫ്രൂട്ടില്‍ പ്രത്യേക പോളിഫെനോള്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പര്‍പ്പിള്‍ കാബേജിന് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാബേജ് ഇലകള്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് വീക്കം കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മ സംരക്ഷണത്തിന് ആവശ്യമായ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് വഴുതന. വഴുതനങ്ങയില്‍ കാണപ്പെടുന്ന ഒരു തരം സംയുക്തമായ സോളാസോഡിന്‍ റാംനോസില്‍ ഗ്ലൈക്കോസൈഡുകള്‍ ചര്‍മ്മ സംരക്ഷണത്തിന് ഗുണകരമാണ്.

Related Articles

Back to top button