KeralaLatest

പാലക്കാട് തണ്ണീര്‍പന്തല്‍ എ.എം.എസ്.ബി. സ്കൂളില്‍ ശാന്തിഗിരിയുടെ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

“Manju”


പാലക്കാട് : ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ തണ്ണീര്‍പന്തല്‍ എ എം എസ് ബി സ്കൂളില്‍ ഇന്ന് (01-06-2024) ശനിയാഴ്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു. രാവിലെ 10 മണിയ്ക്ക് ആരംഭിച്ച മെഡിക്കല്‍ ക്യാമ്പില്‍ ശാന്തിഗിരിയുടെ പാലക്കാട് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ രോഗികകളെ പരിശോധിച്ച് മരുന്ന് നിര്‍ദ്ദേശിച്ചു.

ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹന്‍ദാസ് കെ.പി. കോര്‍ഡിനേറ്റ് ചെയ്ത ക്യാമ്പില്‍ പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെ രസശാസ്ത്രം, ഭൈഷാജ്യ കല്പനം എന്നീ ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസറും ശാന്തിഗിരി ആശ്രമം ഗുരുധർമ്മപ്രകാശ സഭ അംഗവുമായ ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി, രചന ശരീരം അസി.പ്രൊഫസർ ഡോ.ഡാനി ജോർജ്, കായചികിത്സ വിഭാഗം അസി.പ്രൊഫസർ ബീഗം യാസ്മിന്‍ ഹുസൈന്‍, മെഡിക്കൽ ഓഫീസര്‍ ഡോ. ഗായത്രി ആര്‍ എന്നിവർ രോഗികളെ പരിശോധിച്ച് മരുന്ന് നിർദ്ദേശിച്ചു.

ഹൗസ് സർജന്മാരായ ഐശ്വര്യ രാജു, എം എസ് അനഘ, അഞ്ജന ഷാനോജ്, എന്‍ ഫര്‍ഹ, ഭവ്യ, അശ്വതി എസ് കെ എന്നിവരും അമൃത കെ., കോകിലവാണി എന്നീ ഫാർമസിസ്റ്റുകളും, ശരവണന്‍ ആര്‍ (മാര്‍ക്കറ്റിംഗ്) രോഹിത് വിഷ്ണുവും ക്യാമ്പിൽ പങ്കാളികളായി.

പാലക്കാട് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തണ്ണീര്‍പന്തല്‍ എഎംഎസ്ബി സ്കൂളിലെ അധ്യാപകരോടൊപ്പം
ക്യാമ്പ് ചിത്രങ്ങളിലൂടെ..

Related Articles

Back to top button