IndiaKeralaLatest

‘’പേരന്റല്‍ കണ്‍ട്രോള്‍ സെറ്റിങ്‌സ്’ ഉള്ള കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ’? നിര്‍ദ്ദേശവുമായി പൊലീസ്‌

“Manju”

തിരുവനന്തപുരം: ഓൺലൈനിൽ കുട്ടികൾക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ക്രമീകരണങ്ങളാണ് ‘പേരന്റല്‍ കണ്‍ട്രോള്‍ സെറ്റിങ്‌സ്’. ഓൺലൈൻ പഠനം വന്നതോടെ പലപ്പോഴും കുട്ടികളുടെ നിയന്ത്രണത്തിലാണ് മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയവ. ഈ സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷിതത്വത്തിനായി സുരക്ഷാ നിയന്ത്രണങ്ങൾ കൃത്യമായും സെറ്റ് ചെയ്തിട്ടുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണമെന്നാണ് കേരള പൊലീസിന്റെ നിര്‍ദ്ദേശം.
പൊലീസിന്റെ നിര്‍ദ്ദേശം
ഓൺലൈൻ പഠനം വന്നതോടെ പലപ്പോഴും കുട്ടികളുടെ നിയന്ത്രണത്തിലാണ് മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയവ..  നിങ്ങളുടെ കുട്ടികൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിൽ, പ്ലാറ്റ്ഫോമുകളിൽ, ആപ്പുകളിൽ പേരന്റല്‍ കണ്‍ട്രോള്‍ സെറ്റിങ്‌സ് (Parental Control Settings) ഉള്ള കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ ?
ഓൺലൈനിൽ കുട്ടികൾക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ക്രമീകരണങ്ങളാണ് പേരന്റല്‍ കണ്‍ട്രോള്‍ സെറ്റിങ്‌സ്. കുട്ടികൾക്ക് ഓൺലൈനിൽ കാണാൻ പാടില്ലാത്തതായ കാര്യങ്ങളിൽ നിന്ന് അവർക്ക് പരിരക്ഷ ഉറപ്പാക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കുന്നു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഈ സുരക്ഷാ നിയന്ത്രണങ്ങൾ കൃത്യമായും സെറ്റ് ചെയ്തിട്ടുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തിയിട്ടുണ്ടോ ? ഫോണിൽ മാത്രമല്ല ഒട്ടുമിക്ക സമൂഹ മാധ്യമ ദാതാക്കളും അവരുടെ വെബ്സൈറ്റ്/ആപ്പ് എന്നിവയിൽ കുട്ടികളെ സുരക്ഷിതരാക്കാനായി പേരന്റല്‍ കണ്‍ട്രോള്‍ സേവനം നൽകുന്നുണ്ട്.
കുട്ടികൾ എന്തൊക്കെ കാണണം എന്തൊക്കെ സെർച്ച് ചെയ്യണം ഏതൊക്കെ ആപ്പുകൾ / സോഫ്ട്‍വെയറുകൾ ഉപയോഗിക്കണം എന്നൊക്കെ മാതാപിതാക്കൾക്ക് തീരുമാനിക്കാൻ ഈ സെറ്റിംഗ്സ് സഹായിക്കുന്നു. കുട്ടിയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വെബ്സൈറ്റ് ഉള്ളടക്കത്തെ ഈ സെറ്റിംഗ്സ് ഫിൽറ്റർ ചെയ്യുന്നു.
ആയതിനാൽ ഓൺലൈനിൽ നിങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ സുരക്ഷാ നിയന്ത്രണങ്ങൾ പരമാവധി ഉറപ്പാക്കുക.

Related Articles

Back to top button