KeralaLatestThiruvananthapuram

ശാന്തിഗിരിയില്‍ അന്തരാഷ്ട്ര യോഗദിനാചരണം 21 ന്

“Manju”
ശാന്തിഗിരിയില്‍ അന്തരാഷ്ട്ര യോഗദിനാചരണം 21 ന്

പോത്തന്‍കോട്: പത്താമത് അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ മാസ് യോഗ നടക്കും. 2024 ജൂണ്‍ 21 വെളളിയാഴ്ച രാവിലെ 6.30 മണിക്ക് എന്‍ഗേജ് ഇന്‍ ടര്‍ഫില്‍ സംഘടിപ്പിക്കുന്ന കൂട്ടയോഗ കേന്ദ്രആയുഷ് മന്ത്രാലയത്തിന്റെ യോഗപ്രോട്ടോക്കോള്‍ പ്രകാരമാണ് നടക്കുക. യോഗദിനാചരണം പരിപാടികളുടെ ഉദ്ഘാടനം 8 മണിക്ക് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിക്കും. ഇന്‍ഡിമസി ഹീലിംഗ് വില്ലേജ് മാനേജിംഗ് ഡയറക്ടര്‍ ഗുരു യോഗി ശിവന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. ഇന്റര്‍നാഷണല്‍ യോഗ ട്രെയിനര്‍ എം.ആനന്ദവല്ലി (ബഹറിന്‍), യോഗാചാര്യ കെ.കൃഷ്ണന്‍ നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ, ഭാരതീയ ജനതപാര്‍ട്ടി ജില്ലാ ട്രഷറര്‍ എം.ബാലമുരളി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി, സയന്‍സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ പ്രൊഫ.ഷീജ.എന്‍, വര്‍മ്മം സിറപ്പ് മരുത്വം ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കൃഷ്ണപ്രിയ, പി.ടി.എ പ്രസിഡൻ്റ് ഹൻസ് രാജ്.ജി. ആർ, എം.പി. പ്രമോദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

യോഗ വ്യക്തിക്കും സമൂഹത്തിനും എന്നാണ് ഇക്കൊല്ലത്തെ പ്രമേയം. ഗ്രാമപ്രദേശങ്ങളിൽ യോഗ പ്രചരിപ്പിക്കുന്നതിനും സമഗ്ര ജനകീയ പങ്കാളിത്തം പ്രോത്സാഹിക്കുന്നതിനും ഓരോ ഗ്രാമമുഖ്യൻമാർക്കും പ്രധാനമന്ത്രി കത്തെഴുതിയിട്ടുണ്ട്.

Related Articles

Back to top button