IndiaLatest

കടുത്ത ഭീഷണി നേരിട്ടിരുന്നുവെന്നു; അസംഖാന്‍

“Manju”

ലഖ്നോ: ജയിലില്‍ താന്‍ കടുത്ത ഭീഷണി നേരിട്ടിരുന്നുവെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അ്സം ഖാന്‍. തന്‍റെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് ആരോപിക്കുകയും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോള്‍ ജയിലില്‍ കഴിയുന്ന തനിക്കതെങ്ങനെ തരണം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അഅ്സമിനെ ജയിലില്‍ വെച്ച്‌ കാണാന്‍ അനുവാദം നല്‍കാത്തതിനാല്‍ അദ്ദേഹത്തെ ജയിലില്‍ വെച്ച്‌ കൊല്ലാന്‍ സാധ്യതയുണ്ടെന്ന് സമാജ്വാദി എം.എല്‍.എ രവിദാസ് മെഹ്രോത്ര നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഅ്സം ഖാന്‍റെ ആരോഗ്യനില വഷളായിട്ട് പോലും അദ്ദേഹത്തോട് വേണ്ട രീതിയില്‍ ജയില്‍ അധികൃതര്‍ പെരുമാറിയിട്ടില്ലെന്നും രവിദാസ് ആരോപിച്ചു. 27 മാസത്തെ ജയില്‍ശിക്ഷക്ക് ശേഷം വെള്ളിയാഴ്ചയാണ് അഅ്സം ജയില്‍ മോചിതനായത്. ഭൂമി കൈയേറ്റം ഉള്‍പ്പെടെ 88 കേസുകളില്‍ പ്രതിയായിരുന്നു അദ്ദേഹം.

Related Articles

Back to top button