KeralaLatest

വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി ‘ലോക സംഗീതദിനം’ പുരസ്‌കാര സമര്‍പ്പണം- സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു

“Manju”

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തി ലോക സംഗീത ദിനം പുരസ്‌കാര സമര്‍പ്പണത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും ശാന്തിഗിരി ആശ്രമം ജറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി നിര്‍വഹിച്ചു. ഇന്നലെ (21/06/24) വൈകുന്നേരം തൈയ്ക്കാട് മേടയില്‍ വീട്ടില്‍ വച്ച് നടന്ന പരിപാടിയിലാണ് പുരസ്‌കാര വിതരണം നടത്തിയത്. സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാറിന് മരണാനന്തര ബഹുമതിയായുള്ള സംഗീതരത്‌ന പുരസ്‌കാരം ഭാര്യ കമല ലക്ഷ്മി ഏറ്റുവാങ്ങി. ആലപ്പി ശ്രീകുമാര്‍ സംഗീത പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞ ഡോ. ബി. അരുന്ധതിക്ക് സമ്മാനിച്ചു.

ചടങ്ങില്‍ അഡ്വ. ആന്റണി രാജു എം എല്‍ എ മുഖ്യാതിഥിയായി.സാഹിത്യക്കാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ അനുസ്മരണം നടത്തി. മുന്‍ സ്പീക്കര്‍ എം. വിജയ കുമാർ , മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, കോട്ടുകാല്‍ കൃഷ്ണ കുമാര്‍, ജി എസ് പ്രദീപ് കുമാര്‍, സംഗീതജ്ഞ കെ ഓമനക്കുട്ടി, പിന്നണി ഗായകന്‍ ഹരിശങ്കര്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ, കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

 

Related Articles

Back to top button