KeralaLatestThiruvananthapuram

ലക്ഷ്മീ വിലാസം സ്കൂളിൽ പ്രതിഭാ സംഗമം

“Manju”

പോത്തൻകോട്: കരൂർ ലക്ഷ്മീ വിലാസം ഹൈസ്ക്കൂളിലെ പ്രതിഭാ സംഗമം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എം.എ. ഉറൂബ് അധ്യക്ഷനായി . അസിസ്റ്റൻ്റ് കളക്ടർ സാക്ഷി മോഹൻ മുഖ്യാതിഥിയായി.
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ 159 വിദ്യാർഥികളെയും 9 എ പ്ലസ് നേടിയ 37 വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽ, ജില്ലാപ്പഞ്ചായത്തംഗം കെ.വേണുഗോപാലൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം മലയിൽക്കോണം സുനിൽ, സ്കൂൾ പ്രഥമാധ്യാപിക അനീഷ് ജ്യോതി, പഞ്ചായത്തംഗങ്ങളായ എസ്.ഷീജ, അബിൻ ദാസ്, വർണ ലതീഷ്, സ്കൂൾ മാനേജർ വി.രമ, ഡെപ്യൂട്ടി എച്ച്. എം. രാജീവ്.പി.നായർ, മാതൃ സംഗമം കൺവീനർ ജാസ്മിൻ സുലൈമാൻ എന്നിവർ പങ്കെടുത്തു.

 

Related Articles

Back to top button