ErnakulamKeralaLatest

സനുമോഹന്റെ മാനസിക നില പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം

“Manju”

കൊച്ചി: വൈഗ കൊലക്കേസ് പ്രതി സനുമോഹന്റെ മാനസിക നില പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. സനു ബുദ്ധിമാനായ സൈക്കോയാണോ സമര്‍ത്ഥനായ കുറ്റവാളിയാണോയെന്ന കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ പ്രയത്‌നം. കടബാധ്യതകള്‍ കാരണം മകളെ കൊല്ലേണ്ടി വന്നെന്നും പല തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നുമുള്ള സനുവിന്റെ വാദങ്ങള്‍ ശരിവെക്കുന്ന ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.

മകള്‍ വൈഗയെ കൊല്ലാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒളിവില്‍ പോയ സനു മൂന്നു തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നായിരുന്നു പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇതൊന്നും ശരിയായിരുന്നല്ലെന്ന് പോലീസ് കണ്ടെത്തി.

Related Articles

Back to top button