IndiaLatest

ഐ.എന്‍.എസ് കവരത്തി ഇന്ന് നാവികസേനയുടെ ഭാഗമാകും

“Manju”

ശ്രീജ.എസ്

തദ്ദേശീയമായി നിര്‍മ്മിച്ച ആന്റി സബ്മറൈന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കവരത്തി നാവിക സേനയുടെ ഭാഗമായി. വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മ്മാണശാലയില്‍ ഐഎന്‍എസ് കവരത്തി നാവികസേനയുടെ ഭാഗമാകുന്ന ചടങ്ങ് കരസേന മേധാവി എം എം നരവനേ ഉദ്ഘാടനം ചെയ്തു.കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രോജക്‌ട് 28ന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മ്മിച്ച നാല് ആന്റി സബ്മറൈന്‍ യുദ്ധക്കപ്പലുകളില്‍ അവസാനത്തേതാണ് ഐഎന്‍എസ് കവരത്തി.

കമോര്‍ത്ത ക്ലാസില്‍പ്പെട്ട സ്‌റ്റെല്‍ത്ത് വിഭാഗത്തിലുളള ചെറിയ യുദ്ധക്കപ്പലാണ് ഐഎന്‍എസ് കവരത്തി. അത്യാധുനിക യുദ്ധോപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുളള യുദ്ധക്കപ്പല്‍ മുഖ്യമായി അന്തര്‍വാഹിനികളുടെ നിരീക്ഷണത്തിനാണ് ഉപയോഗിക്കുക. ഇതിനാവശ്യമായ സെന്‍സര്‍ സാങ്കേതികവിദ്യയാണ് കപ്പലിന്റെ സവിശേഷത.

നാവികസേനയുടെ കീഴിലുളള ഡിസൈന്‍ വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് ഇത് രൂപകല്‍പ്പന ചെയ്തത്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച്‌ ഷിപ്പ്ബില്‍ഡേഴ്‌സ് ആന്റ് എന്‍ജിനീയേഴ്‌സാണ് ഇത് നിര്‍മ്മിച്ചത്. നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതില്‍ ഐഎന്‍എസ് കവരത്തി നിര്‍ണായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button