KeralaLatest

വ്യാഴാഴ്ച രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍

“Manju”

നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് വിദ്യാര്‍ത്ഥി സംഘടനകള്‍
ന്യൂദല്‍ഹി: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടതുപക്ഷ വിദ്യാർഥി സംഘടനകള്‍. എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കണമെന്നാണ് ആവശ്യം. പഠിപ്പ് മുടക്കിന് പിന്നാലെ സംസ്ഥാനത്ത് നാളെ രാജ്ഭവൻ മാർച്ചും എസ്‌എഫ്‌ഐ പ്രഖ്യാപിച്ചു. സർവ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിർണ്ണയത്തിനായി സർച്ച്‌ കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണർക്കെതിരെയും എസ്‌എഫ്‌ഐ പ്രതിഷേധമുണ്ട്.
നീറ്റ് പരീക്ഷ വീണ്ടും നടത്തുക , നരേന്ദ്ര മോദി സർക്കാർ വിദ്യാർത്ഥികളുമായി ചർച്ച നടത്തുക, നീറ്റ് – നെറ്റ് പരീക്ഷകളുടെ ക്രമക്കേട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.

Related Articles

Back to top button