ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രി

ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രി

“Manju”

ബംഗളൂരു : ബസവരാജ് ബൊമ്മെയെ കർണാടക മുഖ്യമന്ത്രിയായി ബിജെപി നിയമസഭ കക്ഷിയോഗം തെരഞ്ഞെടുത്തു. മുൻ മുഖ്യമന്ത്രിയും ജനതദൾ നേതാവുമായിരുന്ന എസ്.ആർ ബൊമ്മെയുടെ മകനാണ്. ബുധനാഴ്ച്ച അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രിയും കർണാടക ചുമതലയുള്ള ബിജെപി നിരീക്ഷകനുമായ ധർമ്മേന്ദ്ര പ്രധാനാണ് ബൊമ്മെയുടെ പേര് പ്രഖ്യാപിച്ചത്.

നിലവിൽ കർണാടകയുടെ ആഭ്യന്തര മന്ത്രിയായിരുന്നു ബൊമ്മെ. ജനതാദളിലൂടെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച ബൊമ്മെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. 2008 ലാണ് ബിജെപിയിൽ ചേർന്നത്. ജലസേചന പദ്ധതികളിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടേയും പ്രതീക്ഷയ്‌ക്കൊത്ത് പ്രവർത്തിക്കാൻ കഴിയുമെന്ന് ബസവരാജ് ബൊമ്മെ വ്യക്തമാക്കി. ജനക്ഷേമ തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും കൊറോണയുടെ കെടുതികളിൽ നിന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ പിടിച്ചുയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related post