തിരുവനന്തപുരം: ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വര്‍ധിപ്പിച്ച് മില്‍മ. കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ച 70 രൂപ സബ്സിഡിക്കു പുറമേയാണ് ഇപ്പോള്‍ 30 രൂപ വര്‍ധിപ്പിച്ചത്. സബ്സിഡി നിരക്കില്‍ ഞായറാഴ്ച മുതല്‍ മില്‍മ കാലിത്തീറ്റ ലഭ്യമാകുമെന്ന് മില്‍മ ചെയര്മാന് പി.എ. ബാലന് മാസ്റ്റര്‍ അറിയിച്ചു.
മില്‍മ കാലിത്തീറ്റയുടെ പ്രീമിയം ബ്രാന്‍ഡുകള്‍ക്കുള്ള സബ്സിഡി വര്‍ധന സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് നേട്ടമാകും. 50 കിലോ ചാക്കൊന്നിന് 40 രൂപ സബ്സിഡിയാണ് മുന്‍പ് മില്‍മ നല്‍കിയിരുന്നത്. ജനുവരി ഒന്നു മുതലാണ് ഇത് 70 രൂപയാക്കിയത്.