InternationalLatest

ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നിന് അനുമതി

“Manju”

ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നിന് ബ്രിട്ടനില്‍ അനുമതി: ഒരു ഡോസിന് വില 18  കോടി രൂപ | Britain approves 'world's most expensive drug'. Cost: ₹18 crore  per dose

ശ്രീജ.എസ്‌

ലണ്ടന്‍ : ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് അംഗീകാരം നല്‍കി ബ്രിട്ടണ്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. അപൂര്‍വ ജനിതക രോഗത്തിന്റെ ചികിത്സക്കായാണ് ഈ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. നൊവാര്‍ട്ടിസ് ജീന്‍ തെറാപ്പിസ് നിര്‍മ്മിച്ച ജീന്‍ തെറാപ്പി സോള്‍ജെന്‍സ്മയ്ക്കാണ് ആരോഗ്യ വിഭാഗം അംഗീകാരം നല്‍കിയത്. മരുന്നിന്റെ ഒരു ഡോസിന് 18 കോടി രൂപ (1.79 മില്യണ്‍ ഡോളര്‍) വിലയുണ്ടെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പ്രസ്താവനയില്‍ പറഞ്ഞു.

പക്ഷാഘാതം, പേശികളുടെ ബലഹീനത, ചലന ശേഷി നഷ്ടമാകുന്നതിനും കാരണമാകുന്ന അപൂര്‍വവും മാരകവുമായ ജനിതക രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) തുടങ്ങി ചികിത്സികള്‍ക്കാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച നവജാതശിശുക്കള്‍ക്ക് വെന്റിലേറ്റര്‍ ഇല്ലാതെ ശ്വസിക്കുന്നതിനും, സ്വന്തമായി ഇരിക്കാനും, നടക്കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് നടക്കാനും സോല്‍ഗെന്‍സ്മ സഹായിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഒറ്റത്തവണ ഡോസായാണ് ഈ ചികിത്സ നല്‍കുന്നത്.

 

Related Articles

Back to top button