മംഗളൂരു: പിതാവ് ഓടിച്ച ലോറിക്കടിയില്‍ പെട്ട് എട്ട് വയസുകാരന് ദാരുണമായി മരിച്ചു. ഉജിറെ അത്താജയിലെ ഇബ്രാഹിം – റഹ്മത് ദമ്പതികളുടെ മകന് മുര്‍ശിദ് ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂഡബിദ്രിയിലായിരുന്നു അപകടം. ഇബ്രാഹിമിന്റെ കൂടെ ലോറിയില്‍ കല്ല് ക്വാറിയിലേക്ക് മുര്‍ശിദും പോയിരുന്നു. അവിടെവെച്ച് ഇബ്രാഹിം ഓടിച്ച ലോറിക്കടിയില്‍ മുര്‍ശിദ് അബദ്ധത്തില്‍ പെടുകയുമായിരുന്നു. ലോറിയുടെ ടയര്‍ മുര്‍ശിദിന്റെ ദേഹത്ത് കയറി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇബ്രാഹിമിന്റെ രണ്ട് മക്കളില്‍ മൂത്തയാളാണ് മുര്‍ശിദ്. സഫ സഹോദരിയാണ്. മൃതദേഹം പോസ്റ്റ് മോര്‍ടത്തിന് ശേഷം ഉജിറെ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സംഭവത്തില്‍ മൂഡബിദ്രി പൊലീസ് കേസെടുത്തു.
Related Articles
Check Also
Close
-
സാകേത് ബ്രാഞ്ച് പ്രാര്‍ത്ഥനാലയം സമര്‍പ്പണം കോര്‍ഡിനേഷന്‍ മീറ്റിംഗ് നടന്നുSeptember 2, 2023 3:02 PM