IndiaInternationalLatest

മലാലയുമായി കൈകോര്‍ത്ത്​ ആപ്​ള്‍

“Manju”

വാഷിങ്​ടണ്‍: ഏറ്റവും പ്രായംകുറഞ്ഞ നൊബേല്‍ പുരസ്​കാര ജേതാവ്​ മലാല യൂസുഫ്​ സായിയുമായി കൈകോര്‍ത്ത്​ യു.എസ്​ ആസ്​ഥാനമായുളള ബഹുരാഷ്​ട്ര ഭീമന്‍ ആപ്​ള്‍’. ആപ്ള്‍ ടി.വി പ്ലസുമായാണ്​ വര്‍ഷങ്ങള്‍ നീളുന്ന കരാര്‍. നാടകം, ഹാസ്യ പരിപാടികള്‍, ഡോക്യുമെന്‍ററികള്‍, ആനിമേഷന്‍, കുട്ടികളുടെ പരമ്പരകള്‍ തുടങ്ങി വിവിധ പരിപാടികളുടെ നിര്‍മാണത്തില്‍ മലാല സഹകരിക്കും. ‘എക്​സ്​ട്രാകരിക്കുലാര്‍’ എന്ന സ്വന്തം കമ്പനിയുടെ പേരിലാകും മലാല ഇവക്കാവശ്യമായ ഉള്ളടക്കം നിര്‍മിക്കുക.

”ലോകത്തിന്​ പ്രചോദനമാകാനുള്ള അവരുടെ ശേഷി പ്രയോജനപ്പെടുത്തുകയാണ്​ ലക്ഷ്യ’മെന്ന്​ കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

തീവ്രവാദി ആക്രമണത്തില്‍ ഗുരുതര പരിക്കുകളുമായി വര്‍ഷങ്ങള്‍ മല്ലിട്ട മലാല തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത്​ സജീവമാണ്​. ബി.ബി.സിക്കായി സ്വ​ന്തം പേരിലും തൂലിക നാമത്തിലും ഇവര്‍ എഴുതിയ ലേഖനങ്ങളും ​േബ്ലാഗുകളും വന്‍ ജനപ്രീതി നേടിയിരുന്നു. ആത്​മകഥയും ലോകം മുഴുക്കെ ബെസ്റ്റ്​സെല്ലറായി. മലാലയുടെ രചനകളോടുള്ള ജനപ്രീതി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്​ ആപ്​ള്‍ കരാറിലെത്തുന്നത്​.

2014ല്‍ 17ാം വയസ്സിലാണ്​ മലാല നൊബേല്‍ ജേതാവാകുന്നത്​. കുട്ടികളുടെ അവകാശ സംരക്ഷണത്തിന്​ പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യക്കാരനായ കൈലാശ്​ സത്യാര്‍ഥിക്കൊപ്പമായിരുന്നു പുരസ്​കാരം നേടിയത്​.

.

 

Related Articles

Back to top button