IndiaLatest

വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി ചാഹല്‍ 

“Manju”

ശ്രീജ.എസ്

അഹമ്മദാബാദ്: ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചാഹല്‍. ജസ്പ്രീത് ബുംറയെ മറികടന്നാണ് താരം നമ്പര്‍ വണ്‍ സ്ഥാനത്തെത്തിയത്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ജോസ് ബട്ട്‌ലറെ പുറത്താക്കിയതോടെയാണ് ബുംറയുടെ 59 വിക്കറ്റുകളെന്ന നേട്ടം ചാഹല്‍ മറികടന്നത്. 46 മത്സരങ്ങളില്‍ നിന്നാണ് ചാഹലിന്റെ ഈ നേട്ടം. ബുംറയാകട്ടെ 50 ട്വന്റി 20 മത്സരങ്ങളില്‍ നിന്നാണ് 59 വിക്കറ്റെടുത്തത്.

വെള്ളിയാഴ്ച നടന്ന മത്സരം ഇന്ത്യയ്ക്കായുള്ള ചാഹലിന്റെ 100-ാം അന്താരാഷ്ട്ര മത്സരമായിരുന്നു. 54 ഏകദിന മത്സരങ്ങളില്‍ നിന്ന് 92 വിക്കറ്റുകളും ചാഹലിന്റെ അക്കൗണ്ടിലുണ്ട്. 2017-ന് ശേഷം ട്വന്റി 20-യില്‍ കളിക്കാത്ത ആര്‍. അശ്വിനാണ് വിക്കറ്റ് വേട്ടയില്‍ ചാഹലിനും ബുംറയ്ക്കും പിന്നിലുള്ള താരം. 46 മത്സരത്തില്‍ നിന്ന് 52 വിക്കറ്റാണ് അശ്വിന്.

 

Related Articles

Back to top button