KeralaLatest

വിദ്യാര്‍ഥിനി റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

“Manju”

വര്‍ക്കല; ഹെലിപ്പാടിനു സമീപം റിസോര്‍ട്ടില്‍ സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയ തമിഴ്നാട് സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. ഡിണ്ടിഗല്‍ കരികാലി സേവഗൗണ്ടച്ചി പാടിയില്‍ മഹേഷ് കണ്ണന്റെ മകള്‍ ദാഷരിത (21) ആണ് മരിച്ചിരിക്കുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനിയാണ്. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ഇതേ കോളേജിലെ മൂന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏഴു വിദ്യാര്‍ഥികള്‍ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്.

Related Articles

Back to top button