ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും മാറ്റമില്ല. തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുറവോടെ പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയും കുറഞ്ഞിരുന്നു. ഇന്ന് തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 90.78 രൂപയും ഡീസലിന് ലിറ്ററിന് 81.10 രൂപയുമാണ് വില. കഴിഞ്ഞ മാസം തുടര്‍ച്ചയായി 16 ദിവസം തുടര്‍ച്ചയായി എണ്ണവില വര്‍ധിപ്പിച്ചിരുന്നു. ഇതുമൂലം രാജ്യത്തെ എല്ലാ നഗരങ്ങളിലും പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തി. കേരളത്തില്‍ പെട്രോളിന് 91.25 രൂപയും ഡീസലിന് 85.84 രൂപയുമാണ് വില. മാര്‍ച്ച് 25നാണ് ഏറ്റവും ഒടുവില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. അന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 20 പൈസയും കുറഞ്ഞിരുന്നു.
Related Articles
Check Also
Close
-
എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഭഗവത്ഗീത; പൗലോ കൊയ്ലോMarch 1, 2021 3:00 PM