ഇടുക്കി :വട്ടവടയില്‍ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. സഹായം അഭ്യര്‍ഥിച്ച് വീട്ടുകാര്‍ വിളിച്ചിട്ടും ആരോഗ്യ വകുപ്പ് അനാസ്ഥ കാട്ടിയെന്നാരോപിച്ച് നാട്ടുകാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഉപരോധിച്ചു. അമ്പത്തിരണ്ടുകാരി കൃഷ്ണമ്മയ്ക്ക് കൃത്യസമയത്ത് വൈദ്യസഹായം നല്കിയില്ലെന്നാരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. കോവിലൂര്‍ കോളനിയില്‍ ജയറാമിന്റെ ഭാര്യ കൃഷ്ണമ്മ വ്യാഴാഴ്ച്ച രാത്രി 9 മണിക്കാണ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത്.അന്നു വൈകിട്ട് 3 ന് ഇവര്‍ വട്ടവട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കോവിഡ് വാക്സീന് സ്വീകരിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് 100 മീറ്റര്‍ മാത്രം ദൂരെയാണ് ഇവരുടെ വീട്.
രാത്രി ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയും ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആഴുപത്രിയില്‍ നേരിട്ടെത്തി സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും വരാന്‍ തയാറായില്ലെന്നാണ് ആക്ഷേപം. ആംബുലന്‍സും ലഭിച്ചില്ല.ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ രാവിലെ സംഘടിച്ചെത്തി ആശുപത്രി ഉപരോധിച്ചു. പൊലീസ് എത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്.