IndiaKeralaLatest

വെച്ചൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

“Manju”

കോട്ടയം ; സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴയ്ക്ക് പിന്നാലെ വെച്ചൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. താറാവുകളെ കൂട്ടത്തോടെ കൊന്നു സംസ്കരിച്ചു തുടങ്ങി. വെച്ചൂര്‍ നാലാം വാര്‍ഡിലെ റിയാസിന്റെ വീട്ടിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഷാജി പണിക്കശേരില്‍, ജില്ലാ പക്ഷിപ്പനി നോഡല്‍ ഓഫീസര്‍ സി സജീവ് കുമാര്‍ ,ടെക്നിക്കല്‍ അസിസ്റ്റന്റ് ഫിറോസ് മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൂന്ന് ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ മാര്‍ ,ഒരു ഫീല്‍ഡ് ഓഫീസര്‍, ഒന്‍പതു ജീവനക്കാര്‍ തുടങ്ങിയവരുടെ ധൃതകര്‍മ്മ സേനയുടെ മൂന്ന് ഗ്രൂപ്കള്‍ ആണ് താറാവുകളെ കൊന്നു സംസ്കരിക്കുന്നത്.

96 ദിവസം പ്രായമുള്ള 1044 താറാവുകള്‍ 130 ദിവസം പ്രായമുള്ള 536 താറാവുകള്‍ 4725 കുഞ്ഞു താറാവുകള്‍ അടക്കം 6305 താറാവുകളെയാണ് വെള്ളിയാഴ്ച മാത്രം കൊന്നു സംസ്കരിച്ചത്. ഒന്‍പതു കിലോമീറ്റര്‍ പരിധിയില്‍ 15 ദിവസത്തെ ഇടവേളകളില്‍ തറവാടക്കമുള്ള പക്ഷികളില്‍ പരിശോധന നടത്തും. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചാല്‍ കൊന്നു സംസ്കരിച്ചാല്‍ രോഗവ്യാപനം തടയാന്‍ കഴിയും. കൊല്ലുന്ന പക്ഷികളുടെ എണ്ണം തിട്ടപ്പെടുത്തിയാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക.

Related Articles

Back to top button