തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. വിഷു പ്രമാണിച്ച് ഭക്തര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നുമാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായിട്ടാകും നടത്തുക. അതേസമയം, ക്ഷേത്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവിലേക്ക് ആളുകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനവും വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ഉത്സവ സമയത്ത് നിയന്ത്രണങ്ങളുണ്ടായിട്ടും ആറാട്ടിനും പള്ളിവേട്ടക്കും അയ്യായിരത്തോളം ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചുവെന്ന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കൂടി അടിസ്ഥാനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
Related Articles
മുന്‍ പ്രധാനമന്ത്രിമാര്‍ക്കായി മ്യൂസിയം ;മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
April 14, 2022 10:52 AM
Check Also
Close
-
ഭാരത് ഗാലറി ഉദ്ഘാടനം ഇന്ന്March 23, 2022 6:29 PM