തിരുവനന്തപുരം: ജ്വല്ലറി ഉടമയെ കാര്‍ തടഞ്ഞു നിര്‍ത്തി അജ്ഞാത സംഘം ക്രൂരമായി ആക്രമിക്കുകയും 100 പവന് സ്വര്‍ണം തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്ത സംഭവത്തില്‍ പോലീസ് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കവര്‍ച്ച ചെയ്ത സ്വര്‍ണവും പ്രതികളുടെ വീട്ടില്‍ നിന്നും കണ്ടെത്തി. പ്രതികള്‍ കവര്‍ച്ച പദ്ധതിയിട്ടത് സ്വര്‍ണ വ്യാപാരിയായ സമ്പത്തിന്റെ കാറിലുണ്ടായിരുന്ന പണം ലക്ഷ്യമിട്ടാണെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി പറഞ്ഞു.തിരുവനന്തപുരം പോത്തന്‍കോട് പള്ളിപ്പുറം ടെക്നോസിറ്റി പ്രധാന കവാടത്തിന് മുന്നില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം അരങ്ങേറിയത്. നെയ്യാറ്റിന്‍കര കേരള ഫാഷന്‍ ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും (47) കാര്‍ ഡ്രൈവര്‍ അരുണിനെയുമാണ് രണ്ട് കാറുകളിലെത്തിയ എട്ടംഗസംഘം ആക്രമിച്ചത്. ഇവരെ മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ചാണ് സ്വര്‍ണം കവര്‍ന്നത്.
Related Articles
Check Also
Close
-
വിവാഹവേദിയിൽ തല്ല്, വധുവിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയSeptember 3, 2021 9:45 PM