Kerala

കൂട്ടായ്‌‌മയുടെയും സാഹോദര്യത്തിന്റെയും കരുത്ത് വർധിപ്പിക്കട്ടെ ; വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം ; വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുലരിയെ വരവേൽക്കുന്ന വിഷു നാടിന്റെ കൂട്ടായ്‌‌മയുടെയും സാഹോദര്യത്തിന്റെയും കരുത്ത് വർധിപ്പിക്കുന്നതാകട്ടെ . കേരളത്തിന്റെ കാർഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ആഘോഷമാണ്‌ വിഷു. നഷ്‌ടപ്പെട്ടു കൊണ്ടിരുന്ന കാർഷിക പാരമ്പര്യത്തെ ആവേശപൂർവ്വം തിരിച്ചു പിടിക്കുകയാണ്.

നെൽകൃഷിയും പച്ചക്കറി ഉൽപ്പാദനവുമെല്ലാം വീണ്ടും മികവിലേയ്‌ക്കുയരുന്നു. നാടിന്റെ സമഗ്രവും സർവതലസ്‌പർശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താൻ കൈകോർത്തും വിഷുവിന്റെ സന്ദേശം പരസ്‌പരം പങ്കു വച്ചും ഉറച്ച കാൽവയ്‌പുകളുമായി മുന്നേറണമെന്നും പിണറായി പറഞ്ഞു.

 

Related Articles

Back to top button