InternationalLatest
ധനമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി അറസ്റ്റില്‍
ദോഹ: ഖത്തര്‍ ധനമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി അറസ്റ്റില്‍. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കുറ്റത്തിനാണ് നടപടി. നേരത്തെ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടിരുന്നു.പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കുറ്റവും ധനമന്ത്രിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചശേഷമായിരുന്നു അറസ്റ്റ് ചെയ്യാണ് അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടത്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റഡിയിലെടുത്ത അല്‍ ഇമാദിയെ ചോദ്യം ചെയ്യുകയാണെന്നും ഖത്തര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.