ലക്ഷദ്വീപ് നിവാസികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്രൂരതകള്‍ക്കെതിരെ ഗായിക സിതാര കൃഷ്ണകുമാര്‍. ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി. ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ലെന്നും ദ്വീപ് മുട്ടായി പോലെ മധുരമുള്ളതാണ് ലക്ഷദ്വീപ്കാരുടെ മനസ്സെന്നും സിതാര ഫേസ്ബുക്കില്‍ കുറിച്ചു.
സിതാരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും! കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്! ദ്വീപില്‍ നിന്നുള്ള കുട്ടികള്‍ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജില്‍ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം. ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്!ഒരു സൂക്ഷ്മാണുവിന്റെ മുന്നില്‍ തകര്‍ന്നും തളര്‍ന്നും ഈ ലോകം മുഴുവന്‍ ഇരിക്കുമ്ബോഴും, സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു.
ലക്ഷദ്വീപ് നിവാസികള്‍ക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി ആളുകളാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. നടന് പൃഥ്വിരാജ്, സലീം കുമാര്‍, എളമരം കരീം തുടങ്ങി നിരവധി പേര് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.