കോഴിക്കോട്: കോഴിക്കോട്ട് ജില്ലയില്‍ ബ്ലാക്ക് ഫംഗസ്ചികിത്സയ്ക്കുള്ള മരുന്ന് എത്തി. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്നിന്റെ 50 വയലാണ് ആശുപത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയില്‍ മരുന്നില്ലാത്ത അവസ്ഥയായിരുന്നു. കേരളത്തിലാണ് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയില്‍ ഉള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. 18 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് . അതേസമയം ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് പരമാവധി സംഭരിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രം .