കൊല്ലം : നൂറ് ശതമാനം ജനാധിപത്യമര്യാദ പാലിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എന്നാല്‍, 2009 മുതല്‍ തന്റെ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്ന ഫോട്ടോകള്‍ മറ്റൊരു തരത്തില്‍ പ്രചരിപ്പിച്ച് വൈറലാക്കുകയായിരുന്നുവെന്നും മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു.ഫേസ്ബുക്ക് ലൈവിലൂടെയാണ് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ വിബിത രംഗത്തെത്തിയത്. കഴിഞ്ഞ 25 വര്‍ഷമായി എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മല്ലപ്പള്ളിയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ വ്യാജ വീഡിയോ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുകയാണ്. അതിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെ ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടുന്ന ഒരു സ്ഥാനാര്‍ത്ഥി താനാണെന്നും ജയിക്കുന്നതും തോല്‍ക്കുന്നത് സ്വാഭാവികമാണെന്നും തോറ്റവരെല്ലാം നിസ്സാരക്കാരാണെന്ന് പറയരുതെന്നും അവര്‍ പറഞ്ഞു.
Related Articles
Check Also
Close
-
സുബോധ് കുമാര്‍ ജയ്സ്വാള്‍ പുതിയ സിബിഐ ഡയറക്ടര്‍May 26, 2021 10:19 AM