IndiaKeralaLatest

ചെരാതുകളിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

“Manju”

ആറ് കഥകളുമായി 'ചെരാതുകള്‍'; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി | malayalam  anthology movie cherathukal to release Motion Poster

‘ചെരാതുകള്‍” എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ 123 മ്യൂസിക്‌സ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ആന്തോളജി സിനിമയിലെ ഗാനങ്ങളുടെ അവകാശം123 മ്യൂസിക് സിനാണ്. വിധു പ്രതാപ്, നിത്യ മാമ്മന്‍, കാവാലം ശ്രീകുമാര്‍, ഇഷാന്‍ ദേവ് എന്നിവര്‍ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്.
മെജോ ജോസ്സഫ്, പ്രതീക് അഭ്യങ്കര്‍, റെജിമോന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഡോ. മാത്യു മാമ്ബ്രയും അനു കുരിശുങ്കലുമാണ്.
ആദില്‍, മെറീന മൈക്കിള്‍, മാല പാര്‍വതി, ദേവകി രജേന്ദ്രന്‍, ശിവാജി ഗുരുവായൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലണ്ടന്‍, സിങ്കപ്പൂര്‍ ഫിലിം ഫെസ്റ്റിവലുകള്‍ ഉള്‍പ്പടെ,ഇന്ത്യയിലും വിദേശത്തും ആയി 43 അവാര്‍ഡുകള്‍ നേടിയെടുത്ത ആന്തോളജി സിനിമയാണ് ’ചെരാതുകള്‍”.ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായകപ്രതിഭകളെ കോര്‍ത്തിണക്കയാണ് മാമ്ബ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോക്ടര്‍ മാത്യു മാമ്ബ്ര നിര്‍മ്മിക്കുന്ന ’ചെരാതുകള്‍” നാല് പ്രമുഖ ഒ. ടി. ടി കള്‍ വഴി ഉടന്‍ പ്രദര്‍ശനത്തിനെത്തും.ചിത്രത്തില്‍ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്‌.

Related Articles

Back to top button