തിരുവനന്തപുരം: സംസ്ഥാന വിഹിതം അടയ്ക്കാതിരുന്നതിനാല്‍ 2 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന വിള ഇന്‍ഷുറന്‍സ് ക്ലെയിം വിതരണം പുനരാരംഭിക്കുന്നു. 49,048 കര്‍ഷകര്‍ക്ക് 103.5 കോടി രൂപ ഉടന്‍ ലഭിക്കും. നടപടിക്രമങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നെങ്കിലും പ്രീമിയത്തിലേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 22.21 കോടി രൂപ നല്‍കാനുണ്ടായിരുന്നു. ഇത് അടയ്ക്കാന്‍ തീരുമാനമായതോടെ ഒരാഴ്ചയ്ക്കകം തുക അനുവദിക്കാമെന്നു കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള അഗ്രികള്‍ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി കൃഷി വകുപ്പ് വ്യക്തമാക്കി.
Related Articles
Check Also
Close
-
നടന് ബ്രഹ്മ മിശ്ര ഫ്ളാറ്റില്‍ മരിച്ച നിലയില്‍December 3, 2021 11:16 AM