IndiaLatest

സോഫ്റ്റ്‌വേര്‍ നിര്‍മാണക്കമ്പനിയില്‍ ചെയര്‍മാനായി ഇനി ഇന്ത്യന്‍ വംശജന്‍

“Manju”

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വേര്‍ നിര്‍മാണക്കമ്പനിയില്‍ ചെയര്‍മാനായി ഇനി ഇന്ത്യന്‍ വംശജന്‍. സോഫ്റ്റ്‌വേര്‍ നിര്‍മാണക്കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായി ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി മൈക്രോസോഫ്റ്റ് കമ്ബനിയുടെ സി. ഇ.ഒ. ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു നാദെല്ല. നിലവിലെ ചെയര്‍മാനായ ജോണ്‍ തോംസണ്‍ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടര്‍മാരുടെ നേതൃത്വം വഹിക്കും.

മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം, ഇന്റര്‍നെറ്റ് സെര്‍ച്ച്‌ തുടങ്ങിയ വ്യവസായങ്ങളില്‍ തിരിച്ചടി നേരിട്ട ഘട്ടത്തിലായിരുന്നു സത്യ നാദെല്ല കമ്പനിയുടെ സി.ഇ.ഒ. ആയെത്തിയത്. പിഴവുകള്‍ ഒഴിവാക്കി ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈല്‍ ആപ്ലിക്കേഷന്‍ ബിസിനസിലും നിര്‍മിതബുദ്ധിയിലും ശ്രദ്ധകേന്ദ്രീകരിച്ച്‌ കമ്പനിയെ മുന്‍നിരയിലേക്ക് മടക്കിയെത്തിച്ചത് നാദെല്ലയുടെ ശ്രമഫലമായാണ്. ഇതിനെത്തുടര്‍ന്നാണ് പുതിയ പദവി.

Related Articles

Back to top button