പാലക്കാട്: പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരന് ആത്മഹത്യ ചെയ്തു. പാലക്കാട് ചിറക്കാട് കുമാറിന്റെ മകന് ആകാശിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി ബൈക്കില്‍ കറങ്ങിയ ആകാശിനെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയിരുന്നു. ഈ സമയം ആകാശ് ഓടിരക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആകാശിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ വീട്ടില്‍ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. കുട്ടികള്‍ ബൈക്ക് മോഷ്ടിച്ചശേഷം കറങ്ങി നടക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.