സംസ്ഥാനത്തെ ആദ്യ എല്‍.എന്‍.ജി ബസ് തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ എല്‍.എന്‍.ജി ബസ് സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള ആദ്യ സര്‍വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.നഗരസഭാ കൗണ്‍സിലര്‍ സി.ഹരികുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.എസ്.ആര്.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍, പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ യോഗാനന്ദ റെഡ്ഡി, യൂണിയന് നേതാക്കളായ വി. ശാന്തകുമാര്‍, ആര്. ശശിധരന്, കെ.എല്‍ രാജേഷ്, സൗത്ത് സോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അതേസമയം കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ബസുകള്‍ എല്‍ എന്‍ ജി യിലേക്കും സി എന്‍ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍.എന്‍.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.