InternationalLatest

ഡോ.സിന്ധു രവീന്ദ്രൻ ലോകത്തെ മികച്ച ശാസ്ത്രജ്ഞരില്‍ ഒരാള്‍

“Manju”

കൊല്ലം : സ്റ്റാൻഫെഡ് സര്‍വ്വകലാശാല പുറത്തിറക്കിയ ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും ഡോ.സിന്ധു രവീന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. മുണ്ടയ്ക്കല്‍ സ്വദേശിയായ ഡോ.സിന്ധു മൂന്ന് വര്‍ഷമായി ഈ പദവിയില്‍ തുടരുന്നു. കരുവേലില്‍ ടി.കെ.എം. ഇൻ്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഫുഡ് ടെക്നോളജി വിഭാഗത്തില്‍ അധ്യാപികയാണ്. പ്രൊഫ.ചിൻ ചൊല്‍ക്കര്‍ അവാര്‍ഡ്, എല്‍സീവിയര്‍ ബയോ റെസ്റ്റക് അവാര്‍ഡ്, ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. എം.ജി.യൂണിവേഴ്സിറ്റി സകൂള്‍ ഓഫ് ബയോ സയൻസസില്‍ നിന്ന് ബയോടെക്നോളജിയില്‍ പി.എച്ച്.ഡി. നേടിയ ഡോ.സിന്ധു രവീന്ദ്രൻ കൊല്ലം മുണ്ടയ്ക്കല്‍ സിന്ധുവില്‍ പരേതനായ മുൻ പി.ഡബ്ല്യു.ഡി. എന്‍ജിനീയര്‍ രവീന്ദ്രന്റെയും ഊര്‍മ്മിളയുടെയും മകളും എന്‍ജിനീയറായ രാമകൃഷ്ണന്റെ പത്നിയുമാണ്.  ഏകമകള്‍ ശാന്തിപ്രിയ ടി.കെ.എം. എന്‍ജിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി.ടെക്. ഇലക്ട്രിക്സ് & കമ്മ്യൂണിക്കേഷൻ വിദ്യാര്‍ത്ഥിനി.  ഏകസഹോദരി ഡോ. സന്ധ്യ കൊല്ലം ജില്ലാ ആശുപത്രിയില്‍ ‍ഡെപ്യൂട്ടി സൂപ്രണ്ടും ഭര്‍ത്താവ് ഡോ.കിരണ്‍ എസ്. ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സോണല്‍ ഓഫീസ് ഡെപ്യൂട്ടി ജനറല്‍മാനേജരുമാണ്.

Related Articles

Back to top button