തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചും എല്ലാ വ്യാപാരികള്‍ക്കും പലിശരഹിത വായ്പ അനുവദിക്കുക, ബാങ്കുകളുടെ പകല്‍ക്കൊള്ള അവസാനിപ്പിക്കുക, 2020 ഫെബ്രുവരി 28 ദിവസത്തെ കണക്കാക്കി സിബില്‍ സ്കോര്‍ നിലനിറുത്തുക, വ്യാപാരി ക്ഷേമനിധി ബോര്‍ഡ് വഴി എല്ലാ വ്യാപാരികള്‍ക്കും അടിയന്തര ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി 29ന് സംസ്ഥാന വ്യാപകമായി കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നില്‍ ധര്‍ണ നടത്തും. പാലക്കാട് കളക്ടറേറ്റിനു മുന്നിലെ സമരം സംസ്ഥാന പ്രസിഡന്റ് ജോബി. വി. ചുങ്കത്തും സെക്രട്ടേറിയറ്റിനു മുന്നില്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കമലാലയം സുകുവും ഉദ്ഘാടനം ചെയ്യും.
Related Articles
Check Also
Close
-
കോവിഡ് തീവ്രത കുറഞ്ഞിട്ടില്ലെന്നു കേന്ദ്രംAugust 4, 2021 10:17 AM